പ്രോഗ്രാമുകളിലേക്കു ഓൺലൈനായി അപേക്ഷിക്കുന്നതിന് സൗകര്യം

എസ്. ആർ. സി. കമ്മ്യൂണിറ്റി കോളേജ് 2025 ജനുവരി സെഷനിൽ ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് ഡിപ്ലോമ അഡ്വാൻസ്ഡ് ഡിപ്ലോമ പ്രോഗ്രാമുകളിലേക്കു ഓൺലൈനായി അപേക്ഷിക്കുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. കമ്മ്യൂണിറ്റി കോളേജിന്റെ website ൽ Apply Online എന്ന ലിങ്കിൽ നിന്നും നേരിട്ട് അപേക്ഷിക്കാവുന്നതാണ്. പേരും, ഇ-മെയിൽ ഐഡിയും, മൊബൈൽ നമ്പറും ഉപയോഗിച്ച് രജിസ്റ്റർ ചെയ്തു വേണം അപേക്ഷയിലേക്ക് കടക്കാൻ. പാസ്പോര്ട്ട് സൈസ് ഫോട്ടോയുടെ ഡിജിറ്റൽ കോപ്പി, വിദ്യാഭ്യാസ യോഗ്യത, വ്യക്തിത്വം തെളിയിക്കുന്ന രേഖകളുടെ സ്കാൻ ചെയ്ത കോപ്പി എന്നിവയുടെ കുറഞ്ഞ റെസൊല്യൂഷനിലുള്ള ഫയൽ കരുതിയിട്ടുവേണം അപേക്ഷ സമർപ്പിക്കുന്ന പ്രവർത്തനം ആരംഭിക്കാൻ. പ്രോഗ്രാം ഫീ ഇനത്തിലുള്ള തുക ഓൺലൈൻ ആയി അടയ്ക്കുന്നതിന് ഈ സംവിധാനത്തിലൂടെ കഴിയും.