സർട്ടിഫിക്കറ്റ് ഇൻ സേഫ്റ്റി ഓഫീസർ (CSOT) പ്രോഗ്രാമിലേക്കു ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി: ഏപ്രിൽ 30-2026.
സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ കേരളയുടെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിൽ 2026 ഏപ്രിൽ സെഷനിലേക്ക് സർട്ടിഫിക്കറ്റ് ഇൻ സേഫ്റ്റി ഓഫീസർ ട്രെയിനിംഗ് (CSOT) പ്രോഗ്രാമിലേക്ക് ഓൺലൈൻ ആയി അപേക്ഷിക്കാവുന്നതാണ്.
അടിസ്ഥാന യോഗ്യത: പത്താം ക്ലാസ് പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യം.
കോഴ്‌സ് ഫീസ് ₹10,000 ആണ്. അപേക്ഷാഫീസായി ₹200 കൂടി ചേർത്ത് മൊത്തം ₹10,200 അടയ്ക്കണം.