ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രൈനിങ്ങിലേക്ക് ലാറ്ററൽ എൻട്രി വഴി പ്രവേശനം
സ്റ്റേറ്റ് റിസോഴ്സ് സെന്റർ, കേരളയുടെ ആഭ്യമുഖ്യത്തിലുള്ള എസ് ആർ സി കമ്മ്യൂണിറ്റി കോളേജ് 2021 ജൂലൈ സെഷനിൽ ആരംഭിച്ച ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രൈനിങ്ങിന്റെ രണ്ടാം സെമെസ്റ്ററിലേക്ക് ലാറ്ററൽ എൻട്രി വഴി പ്രവേശനം ലഭിക്കുന്നതിന് ഇപ്പോൾ അപേക്ഷിക്കാം. ലാറ്ററൽ എൻട്രിക്ക് വേണ്ടിയുള്ള പ്രത്യേക രജിസ്ട്രേഷൻ ഫാറം പൂരിപ്പിച് പ്രോഗ്രാം ഫീ ഇനത്തിൽ 6700/- രൂപ അടച്ചു തിരിച്ചറിയൽ രേഖയുടെയും വിദ്യാഭ്യാസ യോഗ്യതയുടെയും പകർപ്പുകളോടൊപ്പം അപേക്ഷിക്കാവുന്നതാണ്. പ്രവേശന പത്രിക ലാറ്ററൽ എൻട്രിക്ക് വേണ്ടിയുള്ള പ്രത്യേക അപേക്ഷ ഫാറം എന്നിവ എസ് ആർ സി കമ്മ്യൂണിറ്റി കോളേജിൻറ്റെ വെബ്സൈറ്റിൽ നിന്നും ലഭ്ക്കും.